Advertisement

കേരള രഞ്ജി ടീമിനെ പ്രഖ്യാപിച്ചു; സച്ചിൻ ബേബി നായകൻ

October 15, 2018
1 minute Read

2018-19 സീസണിലേക്കുള്ള കേരള രഞ്ജി ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബിയാണ് ടീമിന്റെ നായകൻ.

ജലജ് സക്‌സേന, അരുൺ കാർത്തിക്, രോഹൻ പ്രേം, സഞ്ജു വിശ്വനാഥ്, സൽമാൻ നിസാർ, വി.എ. ജഗദീഷ്, അക്ഷയ് ചന്ദ്രൻ, വിഷ്ണു വിനോദ്, അക്ഷയ്.കെ.സി, സന്ദീപ് വാര്യർ, നിദീഷ്.എം.ഡി. ബേസിൽ തമ്പി, രാഹുൽ.പി, വിനൂപ് എസ്.മനോഹരൻ എന്നിവരാണ് ടീമിൽ ഇടംപിടിച്ച മറ്റുകളിക്കാർ.

ഡേവ് വാട്ട്‌മോർ ഹെഡ് കോച്ചും സെബാസ്റ്റിയൻ ആന്റണി, മസർ മൊയ്തു എന്നിവർ അസിസ്റ്റന്റ് കോച്ചുമാണ്. കളിക്കാർക്കുള്ള ക്യാമ്പ് ഈ മാസം 19 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top