വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് അയ്യപ്പ സേവ സമാജം, സാവകാശം തേടിയാല്‍ അംഗീകരിക്കില്ലെന്ന് രാജകുടുംബം

സുപ്രീം കോടതി വിധിയില്‍ ദേവസ്വം ബോര്‍ഡുമായി വിട്ടുവീഴ്ചയെന്ന സമവായത്തിന് ഇല്ലെന്ന് അയ്യപ്പ സേവ സമാജം. ദേവസ്വം ബോര്‍ഡ് നിലപാടില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ. സമരം പരാജയപ്പെട്ടാല്‍ സമരം ശക്തമാക്കുമെന്നും അയ്യപ്പ സേവ സമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന് വ്യക്തമാക്കി. വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് തന്നെയാണ് പന്തളം രാജകുടുംബത്തിന്റേയും. ഈ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കൊട്ടാരം. വിധിയില്‍ സാവകാശം തേടിയാല്‍ അത് അംഗീകരിക്കില്ലെന്നും പുനഃപരിശോധനാ ഹര്‍ജി നല്‍കുകയോ ഓര്‍ഡിനന്‍സ് ഇറക്കുകയോ ചെയ്യണമെന്നാണ് രാജകുടുംബത്തിന്റെ ആവശ്യം. അനുകൂല നടപടി ലഭിക്കുന്നത് വരെ നാമജപ പ്രതിഷേധം തുടരുമെന്നും രാജകുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമല പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിളിച്ച യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഇതിന്റെ മുന്നോടിയായി അയ്യപ്പ സേവ സമാജവും പന്തളം കൊട്ടാരം പ്രതിനിധികളും ചര്‍ച്ച നടത്തി. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് രാവിലെ 10 മണിയ്ക്കാണ് ദേവസ്വം ബോര്‍ഡ് വിളിച്ച് ചേര്‍ത്ത യോഗം ചേരുന്നത്. പന്തളം കൊട്ടാരം പ്രതിനിധി, തന്ത്രി കുടുംബം, അയ്യപ്പസേവാ സംഘം, യോഗക്ഷേമസഭ എന്നിവരുമായാണ് ചര്‍ച്ച. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ അറിയിക്കുമെന്നും അവ അംഗീകരിച്ചാല്‍ മാത്രമേ മുന്നോട്ടു പോകുവെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ പ്രതികരിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here