ശബരിമല സ്ത്രീ പ്രവേശനം; സമവായ ചര്‍ച്ച ഇന്ന്

ശബരിമല പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിളിച്ച യോഗം ഇന്ന്. തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് രാവിലെ 10 മണിയ്ക്കാണ് യോഗം ചേരുന്നത്. പന്തളം കൊട്ടാരം പ്രതിനിധി, തന്ത്രി കുടുംബം, അയ്യപ്പസേവാ സംഘം, യോഗക്ഷേമസഭ എന്നിവരുമായാണ് ചര്‍ച്ച. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ അറിയിക്കുമെന്നും അവ അംഗീകരിച്ചാല്‍ മാത്രമേ മുന്നോട്ടു പോകുവെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ പ്രതികരിച്ചിട്ടുണ്ട്. നിലവിലുള്ള ആചാരങ്ങള്‍ക്ക് ബോര്‍ഡ് എതിരല്ലെന്നും പൂജയും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാൻ ബോർഡ് ശ്രമിക്കില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here