വിനയന്റെ പടത്തില്‍ അഭിനയിക്കാന്‍ സമ്മതിക്കാഞ്ഞത് മുകേഷ്; ഷമ്മി തിലകന്‍

നടന്‍ മുകേഷിനെതിരെ ഷമ്മി തിലകന്‍. വിനയന്റെ പടത്തില്‍ അഭിനയിക്കാന്‍ വാങ്ങിയ അഡ്വാന്‍സ് തിരികെ കൊടുപ്പിച്ചത് മുകേഷാണെന്നാണ് ഷമ്മി തിലകന്‍ ആരോപിക്കുന്നത്. ഭാവി ഇരുളടഞ്ഞ് പോകുമെന്നാണ് അന്ന് മുകേഷ് ഭീഷണിപ്പെടുത്തിയത്. ഇത് ഭയന്ന് തന്നെയാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയതും.
തിലകന്റെ അവസരങ്ങള്‍ മാത്രമല്ല എന്റേയും അവസരങ്ങള്‍ പലരും നിഷേധിച്ചിട്ടുണ്ടെന്നും ഷമ്മി തിലകന്‍ പറഞ്ഞു. പ്രൊഡക്ഷന്‍ മാനേജര്‍മാരില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഞാന്‍ ചിലത് പറയാന്‍ തയ്യാറെടുത്തതാണ്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് അതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും ഷമ്മി തിലകന്‍ പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here