Advertisement

ശബരിമലയിലേക്ക് കമാന്റോകള്‍ എത്തും

October 17, 2018
0 minutes Read
mayanadhi

ശബരിമലയിലേക്ക് കമാന്റോകള്‍ എത്തുമെന്ന് ഡിജിപി. നിലവില്‍ 700പോലീസുകാരാണ് ശബരിമലയില്‍ സുരക്ഷയ്ക്കായി ഉള്ളത്. മുന്നൂറ് പോലീസുകാരെ കൂടി അടിയന്തരമായി നിയോഗിക്കും എന്നും ഡിജിപി വ്യക്തമാക്കി.  രണ്ട് എസ്പിമാരുടേയും നാല് ഡിവെഎസ്പിമാരുടേയും  നേതൃത്വത്തിലാണ് കമാന്റോ സംഘം ശബരിമലയിലേക്ക് എത്തുക.

അതേസമയം ശബരിമലയില്‍ പ്രതിഷേധക്കാര്‍ അക്രമം സൃഷ്ടിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ വ്യാപകമായി ആക്രമണം നടക്കുകയാണ്. ദേശീയ മാധ്യമങ്ങളുടേത് അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ പ്രതിഷേധക്കാര്‍ കയ്യേറ്റം ചെയ്തു. വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ക്യാമറകള്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top