Advertisement

അവലോകന യോഗത്തിന് എത്തിയ വനിത ഉദ്യോഗസ്ഥരെ കയറ്റി വിട്ടത് വയസ്സ് തെളിയിക്കാനുള്ള രേഖകള്‍ കാണിച്ച ശേഷം

October 17, 2018
Google News 0 minutes Read
helicopter at sabarimala

ശബരിമലയില്‍ അവലേകന യോഗത്തിന് എത്തിയ വനിതാ ഉദ്യോഗസ്ഥകളെ പമ്പയില്‍ സമരക്കാര്‍ തടഞ്ഞു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥകളെയാണ് സമരക്കാര്‍ തടഞ്ഞത്. അമ്പത് വയസ്സിന് മുകളിലുള്ളവരാണെന്ന് ഐഡി കാര്‍ഡ് കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷമാണ് ഇവരെ സമരക്കാര്‍ കടത്തിവിട്ടത്. ഈ സമയത്ത് പോലീസ് ഇവിടെ ഉണ്ടായിരുന്നില്ല. പഞ്ചായത്ത് സെക്രട്ടറിമാരടക്കം ഒമ്പത് വനിതാ ഉദ്യോഗസ്ഥരാണ് ഇന്ന് അവലോകന യോഗത്തിന് എത്തേണ്ടത്. ഡോ.റീന, ഡോ. മീനാക്ഷി എന്നിവരെയാണ് രാവിലെ ഐഡി കാര്‍ഡ് ചോദിച്ച് അതെഴുതി വച്ച് ഒപ്പ് വാങ്ങിയ ശേഷം സമരക്കാര്‍ കയറ്റിവിട്ടത്. സിവില്‍ സപ്ലൈസിന്റെ അടക്കം ഉദ്യോഗസ്ഥര്‍ ഇന്ന് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതാണ്. 11മണിയ്ക്കാണ് അവലോകന യോഗം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here