സ്ത്രീകളെ കടത്തി വിടില്ലെന്ന് പ്രതിഷേധക്കാര്‍

ശബരിമലയിലേക്ക് സ്ത്രീകളെ കടത്തിവിടില്ലെന്ന കര്‍ശനനിലപാടിലുറച്ച് സമരക്കാര്‍. വനിതാ പോലീസുകാരെയടക്കം സമരക്കാര്‍ തടഞ്ഞു. കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്ത്രീകളെ തടയില്ലെന്ന് അയ്യപ്പ ധര്‍മ്മ സേനയുടെ നേതാവ് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയിരുവെങ്കിലും ഇവര്‍ തന്നെ ഇടപെട്ടാണ് വനിതാ പോലീസിനെയടക്കമുള്ളവരെ പമ്പയില്‍ തടഞ്ഞത്. മലകയറ്റം തുടങ്ങുന്ന സ്ഥലത്ത് ഇവര്‍ നിലയുറപ്പിച്ചിട്ടുണ്ട്. അവലോകന യോഗത്തിന് എത്തിയ വനിതാ ഉദ്യോഗസ്ഥരെ വരെ പ്രായം ചോദിച്ച ശേഷമാണ് ഇവര്‍ കടത്തി വിട്ടത്. ഇവരുടെ ഐഡി കാര്‍ഡ് അടക്കം സമരക്കാര്‍ പരിശോധിച്ചു. അമ്പത് വയസ് പൂര്‍ത്തിയായതാണെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് ഇവരെ കയറ്റി വിട്ടത്.
നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നാണ് ഡിജിപിയും ഐജിയും വ്യക്തമാക്കിയതെങ്കിലും വനിതാ ഉദ്യോഗസ്ഥരെ തടഞ്ഞസംഭവത്തില്‍ പോലീസ് ഇടപെട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here