ശബരിമല; മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ നിരീക്ഷണത്തിൽ

ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ നിരീക്ഷിക്കുമെന്ന് ഡിജിപി. മത സ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾക്ക് പുറമെ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും നിരീക്ഷിയ്ക്കും. ഇത്തരത്തിലുള്ള സന്ദേശങ്ങൾ നവ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് എതിരെ കേസ് എടുക്കാനാണ് തീരുമാനം.
അതേസമയം പമ്പ മുതല്‍ സന്നിധാനം വരെ പോലീസ് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. കാനന പാത പൂർണ്ണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്. ഇന്നലെ നിലയ്ക്കലിൽ അക്രമം അഴിച്ച് വിട്ട 300പേർക്ക് എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. നിലയ്ക്കലിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here