Advertisement

മാധ്യമപ്രവർത്തക സുഹാസിനി രാജ് മല കയറുന്നു

October 18, 2018
0 minutes Read

ന്യൂയോർക്ക് ടൈംസിന്റെ മാധ്യമ പ്രവർത്തക സുഹാസിനി രാജ് മലകയറുന്നു. പലഭാഗത്ത് നിന്നും പ്രതിഷേധക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുഹാസിനി മുന്നോട്ട് പോകുകയായിരുന്നു. പമ്പയിൽനിന്നാണ് വിലക്കുകൾ നേരിടേണ്ടി വന്നത് എന്നാൽ പോലീസ് ശക്തമായ  സുരക്ഷ ഒരുക്കുക്കി. ന്യൂയോർക്ക് ടൈംസിന്റെ ഡൽഹി ബ്യൂറോയിലെ മാധ്യമ പ്രവർത്തകയാണ് സുഹാസിനി രാജ്.  സുഹാസിനിയ്ക്ക് ഒപ്പം സഹപ്രവർത്തനും മലകയറുന്നുണ്ട്.  പോലീസ് സംരക്ഷണയിൽ തന്നെയാണ് സുഹാസിനി മുന്നോട്ട് പോകുന്നത്.
അപ്രതീക്ഷിതമായാണ് സുഹാസിനി കാനനപാതയിലേക്ക് കയറിയത്. കാനന പാതയിലേക്ക് കയറിയതോടെ പ്രതിഷേധക്കാർ വീണ്ടും എത്തി. അവിടെ നിന്നാണ് പോലീസ് സംരക്ഷണം സുഹാസിനിയ്ക്ക് ലഭിച്ചത്. ഇപ്പോൾ പോലീസ് വലയത്തിലാണ് സുഹാസിനി മല കയറുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top