അവസരങ്ങൾ ലഭിക്കാനായി കിടപ്പറ പങ്കിടാൻ നടികൾ തയ്യാറാകാതിരുന്നാൽ ആരും അത്തരം ആവശ്യങ്ങളുമായി മുന്നോട്ട് വരില്ല : ആൻഡ്രിയ ജെറമിയ

അവസരങ്ങൾ ലഭിക്കാനായി കിടപ്പറ പങ്കിടാൻ നടികൾ തയ്യാറാകാതിരുന്നാൽ ആരും അത്തരം ആവശ്യങ്ങളുമായി മുന്നോട്ട് വരില്ലെന്ന് തെന്നിന്ത്യൻ താരം ആൻഡ്രിയ ജെറമിയ.
കാസ്റ്റിങ്ങ് കൗച്ചിൽ പുരുഷന്മാരെ മാത്രം കുറ്റംപറയാൻ സാധിക്കില്ലെന്ന് പറഞ്ഞ താരം
സ്ത്രീകൾക്ക് തങ്ങളുടെ സ്വന്തം കഴിവിൽ വിശ്വാസം വേണമെന്നും നിങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുന്ന പ്രതിഛായ അനുസരിച്ചായിരിക്കും തിരിച്ചും അവർ പ്രതികരിക്കുകയെന്നും പറഞ്ഞു.
അവസരങ്ങൾ ലഭിക്കാനായി കിടപ്പറ പങ്കിടാൻ നടികൾ തയ്യാറാകാതിരുന്നാൽ ആരും അത്തരം ആവശ്യങ്ങളുമായി മുന്നോട്ട് വരില്ല. തനിക്ക് ഇതുവരെ അത്തരത്തിൽ ഒരു ദുരനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്നും തന്നെ പരിചയപ്പെടുന്നവർക്ക് അവരുടെ വൃത്തികെട്ട ഉദ്ദേശങ്ങൾ തന്റെ മുന്നിൽ നടക്കില്ലെന്ന് അറിയാമെന്നും ആൻഡ്രിയ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here