യുവതികള്‍ ആക്ടിവിസ്റ്റുകള്‍, അവരുടെ ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമല; കടകംപള്ളി സുരേന്ദ്രന്‍

സന്നിധാനത്തേക്ക് വന്ന യുവതികള്‍ ആക്ടിവിസ്റ്റുകളാണെന്ന് തെളിഞ്ഞതോടെയാണ് പ്രതിഷേധക്കാരെ അവഗണിച്ച് അവരെ പ്രവേശിപ്പിക്കേണ്ടെന്ന നിലപാട് സര്‍ക്കാര്‍ എടുത്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും കടകംപള്ളി വ്യക്താമാക്കി.
ഹൈദ്രാബാദ് സ്വദേശി മാധ്യമ പ്രവര്‍ത്തക കവിതയും, കൊച്ചി സ്വദേശിനിയായ ആക്ടിവിസ്റ്റ് രഹന ഫാത്തിമയുമാണ് പോലീസ് സംരക്ഷണയില്‍ മല കയറി സന്നിധാനം വരെ എത്തിയത്. എന്നാല്‍ നടപന്തലില്‍ വന്‍ പ്രതിഷേധമാണ് പോലീസിന് നേരിടേണ്ടി വന്നത്. തുടര്‍ന്ന് ഉന്നത അധികാരികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് മാറ്റിയ ശേഷം യുവതികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് ഐജി അറിയിച്ചത്.
ശബരിമലയില്‍ വ്രതം നോറ്റ് ലക്ഷക്കണക്കിന് ഭക്തരാണ് എത്തുന്നത്. ആക്ടിവിസ്റ്റുകളുടെ നിലപാടുകള്‍ സാധിച്ച് എടുക്കാനുള്ള സ്ഥലമായി ശബരിമലയെ മാറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി. അവരുടെ ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമല. വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. സുപ്രീം കോടതിയില്‍ വിധിയ്ക്ക് എതിരെ നിരവധി റിവ്യൂ ഹര്‍ജി വന്നിട്ടുണ്ട്. മാത്രമല്ല ഈ പ്രതിഷേധവും സുപ്രീം കോടതി കാണുന്നുണ്ട്. അതിന് അനുസരിച്ച് സുപ്രീം കോടതി എന്ത് തീരുമാനം എടുത്താലും സര്‍ക്കാര്‍ അത് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സന്ദര്‍ശനത്തിന് എത്തിയ യുവതികളെ കുറിച്ച് പോലീസ് അന്വേഷിക്കണമായിരുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. സരമത്തിന്റെ ഭാഗമായി മലകയറാന്‍ അനുവദിക്കരുതെന്ന ശക്തമായ താക്കീതാണ് പോലീസിന് മന്ത്രി നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here