അയ്യപ്പന് കാണിക്കയിടരുത്, അത് സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്ക് എതിരെ ഉപയോഗിക്കും (വര്ഗ്ഗീത വളര്‍ത്താന്‍ ശ്രമം ശക്തം)
അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന ഭക്തര്‍ക്കിടയില്‍ വര്ഗ്ഗീത വളര്‍ത്താന്‍ ശ്രമം ശക്തം. ഓരോ വാഹനങ്ങളിലും കയറി അവരുടെ ഭാഷകളില്‍ സര്‍ക്കാറിനെതിരെയുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ഒരു സംഘം. സന്നിധാനത്ത് ഒരു രൂപ പോലും കാണിക്കയിടരുതെന്നും ആ പണം കേരള സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്ക് എതിരായി ഉപയോഗിക്കുമെന്നും പറയുന്ന വീഡിയോ പുറത്ത് വന്നു. തമിഴ് ഭാഷയിലെ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ കന്നഡയിലും തെലുങ്കിലും വരെ ഇതേ കാര്യങ്ങള്‍ വാഹനങ്ങള്‍ തോറും കയറി ഇറങ്ങി പറയുകയാണ് ഇവര്‍.
ഹിന്ദുക്കളുടെ പണം വാങ്ങി ഹിന്ദുക്കള്‍ക്ക് എതിരെ പിണറായി വിജയനും സര്‍ക്കാറും ഉപയോഗിക്കും. അത് കൊണ്ട് ഒരു രൂപ പോലും കാണിക്കയിടരുത്. അയ്യപ്പന് പണം വേണ്ട, മക്കയില്‍ പോകുന്നതിന് ഫ്രീയായി കെഎസ്ആര്‍ടിസി ബസ് വിട്ടുകൊടുക്കും എന്നാല്‍ നിലയ്ക്കല്‍ നിന്ന് പമ്പവരെ കൂടിയ ചാര്‍ജ്ജാണ് ശബരിമല ഭക്തരില്‍ നിന്ന് കേരള സര്‍ക്കാര്‍ ഈടാക്കുന്നതെന്നും പറയുന്ന വീഡിയോ ആണിത്. ശാന്തിയ്ക്ക് പണം നല്കിയാലും കാണിക്കയിടരുതെന്നും ഇയാള്‍ പറയുന്നു. അരവണയും അപ്പവും വാങ്ങരുതെന്നും ഇയാള്‍ പറയുന്നുണ്ട്.
വീഡിയോ കാണാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here