Advertisement

മഞ്ജു മലകയറില്ല

October 20, 2018
0 minutes Read

മഞ്ജുവിന് സന്നിധാനത്ത് പോകാൻ അനുമതിയില്ല. പോലീസാണ് അനുമതി നിഷേധിച്ചത്.  മഞ്ജുവിന് മലകയറാന്‍ പോലീസ് സുരക്ഷ നല്‍കില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്. മഞ്ജുവിന്റെ പേരിൽ ക്രിമിനൽ കേസ് ഉള്ളതിനാലാണ് ഇത്.

ചാത്തന്നൂർ സ്വദേശിയായ മഞ്ജു കേരള ദലിത് ഫെഡറേഷൻ സംസ്ഥാന നേതാവാണ്. ദർശനത്തിനുള്ള പോലീസ് സഹായം മഞ്ജു അഭ്യർത്ഥിച്ചിരുന്നു. ഐജി മനോജ് എബ്രഹാം, എഡിജിപി അനിൽകാന്ത്, ഐജി ശ്രീജിത്ത് എന്നിവരുമായി മഞ്ജു കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മഞ്ജുവിന് മലകയറാനുള്ള അനുമതി പോലീസ് നിഷേധിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top