‘അളിയാ കേറരുത് എന്ന് കടിലിനോട് പറഞ്ഞാൽ കേൾക്കുമോ?’ കരിങ്കൊടി പ്രതിഷേധങ്ങൾക്കെതിരെ സജി ചെറിയാൻ

കടൽക്ഷോഭത്തിനെതിരായ പ്രതിഷേധങ്ങളോട് പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. അളിയാ കടൽ കയറല്ലേ എന്നു പറഞ്ഞാൽ കടൽ കയറാതിരിക്കുമോ എന്നാണ് മന്ത്രിയുടെ പ്രതികരണം. കടലിൽ പ്രതിഭാസങ്ങൾ സംഭവിക്കുന്നു അപ്പോൾ കടൽ കയറും എന്നും മന്ത്രി പറഞ്ഞു.
കടൽക്ഷോഭം രൂക്ഷമായ തീരപ്രദേശങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടികൾ ഉണ്ടായില്ലെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരിഹാസം. കൊച്ചിയിൽ ഗുണ്ടകളാണ് കരിങ്കൊടി കാണിച്ചത്. തന്നെ കരിങ്കൊടി കാണിക്കുന്നവർ കാര്യങ്ങൾ മനസിലാക്കണം.
മാത്സ്യതൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ പോലും അറിയാത്തവരാണ് പ്രതിഷേധിക്കുന്നത്. കടലിൽ പ്രതിഭാസങ്ങൾ സംഭവിക്കുന്നുണ്ട്. കടൽ കരയിലേക്ക് എത്തും. വരേണ്ടന്ന് കടലിനോട് പറഞ്ഞാൽ കേൾക്കുമോ. അളിയാ കേറരുത് എന്ന് കടിലിനോട് പറഞ്ഞാൽ കേൾക്കുമോ എന്നും സജി ചെറിയാൻ പറഞ്ഞു.
Story Highlights : saji cherian mocks the protests against sea surge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here