ഡൽഹി അന്താരാഷ്ട്ര ചലച്ചിത്രമേള; മികച്ച നടി ശ്വേതാ മേനോൻ

ഏഴാമത് ഡൽഹി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ശ്വേതാ മേനോൻ. രഞ്ജിത്ത് ലാൽ സംവിധാനം ചെയ്ത നവൽ എന്ന ജുവലിലെ അഭിനയത്തിനാണ് ശ്വേതാ മേനോന് പുരസ്‌കാരം ലഭിച്ചത്. അസ്മ എന്ന കഥാപാത്രമാണ് ശ്വേത സിനിമയിൽ കൈകാര്യം ചെയ്തത്.
ദുബായി, ഓസ്‌ട്രേലിയ, പലസ്തീൻ എന്നിവിടങ്ങളിലെ ഫിലിംമേക്കേഴ്‌സിന്റെ ഇടയിൽ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ചലച്ചിത്രമേളയിൽ സിനിമകണ്ടവരിൽ നിന്നുണ്ടായ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്നും ശ്വേത പറഞ്ഞു. അവിടെ ലഭിച്ച പ്രതികരണത്തിന്റെ നാലിലൊന്ന് കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് പ്രതീക്ഷിച്ചുവെന്നും ശ്വേത മേനോൻ പറഞ്ഞു.
അഞ്ച് ദിവസം നീണ്ടുനിന്ന ചലച്ചിത്രമേളയിൽ 74 രാജ്യങ്ങളിൽ നിന്നായി 194 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ഡൽഹി അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് പുറമെ മിലൻ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയിലും ‘നവൽ എന്ന ജുവൽ’ പ്രദർശിപ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here