പാത ഇരട്ടിപ്പിക്കല്‍; മൂന്ന് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

കുറുപ്പന്തറ-ഏറ്റുമാനൂര്‍ പാതയില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ ഇന്നത്തെ (ശനി) മൂന്ന് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. മൂന്ന് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ച് വിടുമെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ കന്യാകുമാരി-മുബൈ ജയന്തി ജനത എക്സ്പ്രസ് കോട്ടയം സ്റ്റേഷനില്‍ ഒരു മണിക്കൂര്‍ നേരം പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചു.
ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍. കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍, കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം മെമു എന്നിവയാണ് റദ്ദാക്കിയത്. ശബരി എക്സിപ്രസ്, ജനശതാബ്ദി എക്സ്പ്രസ്, കേരള എക്സ്പ്രസ് എന്നിവയാണ് ആലപ്പുഴ വഴി തിരിച്ച് വിടുന്ന ട്രെയിനുകള്‍. ഈ ട്രെയിനുകള്‍ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല തുടങ്ങിയ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here