വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാത്ത പോലീസുകാരുടെ അവസ്ഥയാണിത്; പോലീസുകാരന്റെ പോസ്റ്റ്

ശബരിമലയില്‍ പ്രതിഷേധം കടുക്കുമ്പോള്‍ വിശ്വാസികള്‍ക്കും നിയമത്തിനും ഇടയില്‍പ്പെട്ട് ബുദ്ധിമുട്ടുന്നത് പോലീസുകാരാണെന്ന് കാണിച്ച് മുണ്ടക്കയം സ്വദേശി പോലീസുകാരന് ഇട്ട പോസ്റ്റ് വൈറല്‍.
രാവിലെ മുതൽ അഞ്ചു മണിക്കൂർ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പോലീസുകാരുടെ അവസ്ഥ ദയനീയമാണെന്നാണ് ഷൈജുമോന്‍ എന്ന പോലീസുകാരന്റെ പോസ്റ്റ്. ഈ രാഷ്ട്രീയ, കലാപ നാടകത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് പോലീസുകാരാണെന്നും ഷൈജുമോന്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
രാവിലെ മുതൽ അഞ്ചു മണിക്കൂർ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പോലീസുകാരുടെ അവസ്ഥ ദയനീയമാണ്.. ഈ രാഷ്ട്രീയ, കലാപ നാടകത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതവരാണ്, അയ്യനോട് അടിയുറച്ച ഭക്തിയുണ്ടായിട്ടും നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്നവരും അതിലുണ്ട്.. ??സ്വാമി ശരണം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here