Advertisement

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ കാശ്മീർ സന്ദർശനം നാളെ

October 21, 2018
0 minutes Read
rajnath singh visits kashmir tomorrow

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ചൊവ്വാഴ്ച കാശ്മീര്‍ സന്ദര്‍ശിക്കും. സംസഥാനത്തെ നിലവിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു.

സന്ദര്‍ശനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ സത്യപാല്‍ മാലികുമായും പോലീസ്, സുരക്ഷാസേനാ മേധാവികളുമായും രാജ്‌നാഥ്‌സിംഗ് ഉന്നതതല യോഗം ചേരും. ജമ്മുകാശ്മിരിലെയും പ്രത്യേകമായി പാക്കിസ്താന്‍ അതിര്‍ത്തികളിയെയും സുരക്ഷയും നിലവിലെ സ്ഥിതിഗതികളും അദ്ദേഹം വിലയിരുത്തും.

രാഷ്ട്രീയ പാര്‍ട്ടികളായ നാഷ്ണല്‍ കോണ്‍ഫ്രന്‍സും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ബഹിഷ്‌കരിച്ച തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷമാണ് രാജാനാഥ് സിംഗിന്റെ ഈ സന്ദര്‍ശനം.

തെരഞ്ഞെടുപ്പ് നടപടികള്‍ തടസപ്പെടുത്തുമെന്ന് പാക്കിസ്താന്‍ ആസ്ഥാനമായ തീവ്രവാദ സംഘടനകളില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top