സിബിഐ ഓഫീസർ ദേവേന്ദർ കുമാർ അറസ്റ്റിൽ

vyapam scam CBI files two charge sheet

സിബിഐ ഓഫീസർ ദേവേന്ദർ കുമാർ അറസ്റ്റിൽ. സിബിഐ തലപ്പത്തെ രണ്ടാമനായ രാകേഷ് അസ്താനയുടെ അഴിമതിക്കേസിലാണ് അറസ്റ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താൽപര്യമെടുത്ത് സിബിഐ സ്‌പെഷ്യൽ ഡയറക്ടർ സ്ഥാനത്ത് അവരോധിച്ച രാകേഷ് അസ്താന അഴിമതിക്കേസിൽ സിബിഐ തന്നെയാണ് അഭൂതപൂർവമായ നീക്കത്തിലൂടെ അതിന്റെ തന്നെ ഉന്നതനെതിരെ പ്രഥമ വിവര റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

നിരവധി പണം വെളുപ്പിക്കൽ കേസിൽ കുറ്റാരോപിതനും മാംസ കയറ്റുമതിക്കാരനുമായ മൊയിൻ ഖുറേഷിയിൽ നിന്നും രണ്ട് കോടി രൂപ കൈക്കൂലി പറ്റിയതായാണ് കേസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top