ശബരിമല ദര്‍ശനത്തിനെത്തിയ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ സ്ഥലം മാറ്റി; അയ്യപ്പസ്വാമിയുടെ അനുഗ്രഹമെന്ന് രഹ്ന

ശബരിമലയില്‍ ദര്‍ശനം നടത്താനെത്തി വിവാദത്തിലായ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ സ്ഥലം മാറ്റി. രഹനക്കെതിരെ ബിഎസ്എന്‍എല്‍ വെബ്‌സൈറ്റില്‍ അടക്കം വ്യാപക പരാതി വന്നിരുന്നു.

രവിപുരം ബ്രാഞ്ചിലേക്കാണ് രഹ്നയെ സ്ഥലംമാറ്റിയത്. സ്ഥലം മാറ്റം പ്രാഥമിക നടപടിയാണെന്ന് ബിഎസ്എന്‍എല്‍ പറയുന്നു. രഹ്നയ്‌ക്കെതിരെ ആഭ്യന്തര അന്വേഷണവും ബിഎസ്എന്‍എല്‍ ആരംഭിച്ചിട്ടുണ്ട്. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് രഹ്നയ്‌ക്കെതിരായ കേസും ആഭ്യന്തര അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന ബിഎസ്എന്‍എല്‍ അറിയിച്ചു.

എന്നാല്‍, ഇന്ത്യന്‍ ഭരണ ഘടന തരുന്ന എല്ലാ മൗലിക അവകാശങ്ങളും ഉള്ള ഇന്ത്യന്‍ പൗര ആയ തനിക്ക്, ബിഎസ്എന്‍എല്‍ കമ്പനി നിയമങ്ങള്‍ തെറ്റിച്ചാലോ ജോലിയില്‍ എന്തെങ്കിലും ഭംഗം വരുത്തിയലോ മാത്രമേ നടപടി എടുക്കാന്‍ മേലധികരികള്‍ക്ക് കമ്പനി അധികാരം നല്‍കുന്നുള്ളൂവെന്നും രഹന കുറിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ശബരിമലയില്‍ എത്തിയതിനു ശേഷമാണ് അഞ്ച് വര്‍ഷം മുമ്പ് കൊടുത്ത ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് ഓഡര്‍ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണെന്നാണ് രഹ്ന ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top