ശബരിമല നട ഇന്ന് അടയ്ക്കും

തുലാമാസ പൂജകൾ പൂര്‍ത്തിയാകുന്നതോടെ ഇന്ന് ശബരിമല നട അടയ്ക്കും. ശബരിമല യുവതി പ്രവേശന വിധിയോടെ ഈ തുലാംമാസക്കാലത്തെ ശബരിമല സന്ദര്‍ശനം ചരിത്രത്തില്‍ ഇടം നേടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുവതികള്‍ ശബരിമലയിലെത്തിയെങ്കിലും ഒരാള്‍ക്കുപോലും പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം  നടത്താന്‍ സാധിച്ചില്ല. നടപന്തല്‍ വരെ എത്തി വരെ രണ്ട് സ്ത്രീകള്‍ക്ക് മടങ്ങേണ്ടി വന്നു.  അതേസമയം ഇന്നും വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്. പൂജ അവവധി കഴിഞ്ഞതോടെ ഇന്ന് തിരക്ക് അല്‍പം കുറവുണ്ട്. ശക്തമായ പൊലീസ് സന്നാഹമാണ് സന്നിധാനത്തും , പമ്പയിലും ഒരുക്കിയിരിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് രാത്രി വരെ തുടരും.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top