ശബരിമല; പുതിയ ഹർജികൾ പരിഗണിക്കുന്നതിൽ തീരുമാനം നാളെ

ശബരിമലയ വിഷയവുമായി സംബന്ധിച്ച് പുതിയ ഹർജികൾ പരിഗണിക്കുന്നതിൽ തീരുമാനം നാളെ. റിട്ട് പെറ്റിഷൻ എപ്പോൾ കേൾക്കണം എന്ന് നാളെ അറിയിക്കാം എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഗോഗോയ് പറഞ്ഞു.

ശഹരിമല യുവതി പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 20 ഓളം ഹർജികൾ കോടതിയിൽ എത്തിയിട്ടുണ്ട്. ഇതിന് പുറമെ ശബരിമലയിലെ നിലവിലെ സാഹചര്യം ചൂണ്ടിക്കാണിച്ച് ഭരണഘടനയുടെ 32 ആം അനുച്ഛേദപ്രകാരം പുതിയ റിറ്റ് ഹർജികൾ കൂടി കോടതിക്ക് മുമ്പാകെ എത്തിയിട്ടുണ്ട്. ദേശീയ അയ്യപ്പ ഭക്തരുടെ അസോസിയേഷൻ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകനായ മാത്യു നെടുമ്പാറ ചീഫ് ജസ്റ്റിസിന് മുമ്പാകെ പറഞ്ഞിരുന്നു. ഇതുകേട്ട ചീഫ് ജസ്റ്റിസ് സഹജഡ്ജിയുടെ ശബരിമല വിഷയം ചർച്ച ചെയ്ത ശേഷം ഹർജി പരിഗണിക്കുന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കാമെന്ന് അറിയിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top