ആരാധനയുടെ കാര്യത്തില്‍ സ്ത്രീയും പുരുഷനും തുല്യര്‍: മുഖ്യമന്ത്രി

sabarimala case pinarayi

ആരാധനയുടെ കാര്യത്തില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ നിലപാടുള്ളതുകൊണ്ടാണ് ശബരിമല യുവതീപ്രവേശന വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയുടെ മറവില്‍ സംഘപരിവാര്‍ വര്‍ഗീയത കളിക്കുകയാണ്. പുണ്യഭൂമിയായ ശബരിമലയെ കലാപഭൂമിയാക്കാനാണ് സംഘപരിവാറിന്റെ ശ്രമം. വിശ്വാസികള്‍ക്ക് ശബരിമലയില്‍ പോകാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. കോടതി വിധി നടപ്പിലാക്കാന്‍ ഭരണഘടനാപരമായ എല്ലാ ഉത്തരവാദിത്തവും സര്‍ക്കാറിനുണ്ട്. അതാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും. സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവതി പ്രവേശിച്ചാല്‍ ക്ഷേത്രത്തിന്റെ നട അടയ്ക്കുമെന്ന് പറഞ്ഞ തന്ത്രിയെയും മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top