ശബരിമല യുവതീപ്രവേശനം; കോണ്‍ഗ്രസ് പുനഃപരിശോധന ഹര്‍ജി നല്‍കി

congress inc

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ കോണ്‍ഗ്രസ് പുനഃപരിശോധന ഹര്‍ജി നല്‍കി. കോണ്‍ഗ്രസിന് വേണ്ടി മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിന് വേണ്ടി മനു അഭിഷേക് സിംഗ്‌വി കോടതിയില്‍ ഹാജരാകുമെന്ന് പി.സി ചാക്കോ അറിയിച്ചു. അതേസമയം, ദേവസ്വം ബോര്‍ഡ് ഇതുവരെ മനു അഭിഷേക് സിംഗ്‌വിയെ സമീപിച്ചിട്ടില്ലെന്നും പി.സി ചാക്കോ വ്യക്തമാക്കി. പുനഃപരിശോധന ഹര്‍ജി തള്ളിപോകുന്ന സാഹചര്യത്തില്‍ റിട്ട് ഹര്‍ജി നല്‍കുന്ന കാര്യം ആലോചിക്കുമെന്നും പി.സി ചാക്കോ കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top