ഡബ്ലിയുസിസിയ്ക്ക് എതിരെ തുറന്നടിച്ച് ദിലീപിന്റെ രാജി കത്ത്

മലയാളസിനിമാ രംഗത്തെ വനിതാ സംഘടനയെ നിശിതമായി വിമര്‍ശിച്ച് ദിലീപിന്റെ രാജി കത്ത്. ഒക്ടോബര്‍ പത്തിന് ദിലീപ് അമ്മ നേതൃത്വത്തിന് നല്‍കിയ കത്തിലാണ് ഇക്കാര്യമുള്ളത്.
സംഘടനയുടെ രാജിയെ തുടര്‍ന്ന് കോടതിയുടെ തീര്‍പ്പ് ഉണ്ടാകുന്നവരെ സംഘടനയിലേക്ക് തിരിച്ചില്ലെന്ന് കാണിച്ച് അമ്മയ്ക്ക് കത്തയച്ച എന്റെ പേരില്‍ അമ്മയെ ചിലര്‍ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കത്തിലുള്ളത്. അമ്മയുടെ പേര് കളങ്കപ്പെടുന്നതിനാലാണ് രാജി എന്നാണ് ദിലീപ് കത്തിലുടെ നീളം പറയുന്നുണ്ട്. സംഘടനയുടെ നന്മയെ കരുതി എനിക്കെതിരെ ആരോപിക്കപ്പെട്ട കേസില്‍ കോടതിയുടെ തീര്‍പ്പുണ്ടാകും വരെ സംഘടനയിലേക്ക് തിരിച്ചില്ലെന്ന് തീരുമാനിച്ചാണ് അമ്മയ്ക്ക് താന്‍ ആദ്യം കത്ത് അയച്ചും. അത് കൊണ്ടും അരിശം തീരാത്തവര്‍ എന്റെ പേരില്‍ അമ്മയെ ആക്രമിക്കാന്‍ ശ്രമിക്കുന്നതായാണ് കണ്ടത്. നിരപരാധിത്വം തെളിയും വരെ ഒരു സംഘടനയുടേയും ഭാഗമാകാന്‍ തയ്യാറല്ലെന്നാണ് താന്‍ പരസ്യ നിലപാട് എടുത്തത്. എന്നിട്ടും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. എന്റെ പേര് പറഞ്ഞ് അമ്മയെ തകര്‍ക്കാനുള്ള ഗൂഡാലോചനകളും വിവാദങ്ങളും തുടരേണ്ട. ഈ നിമിഷം വരെ ഞാന്‍ അമ്മയില്‍ അംഗമാണെന്ന് വിശ്വസിക്കുന്നു. ഈ വിവാദം അവസാനിപ്പിക്കുന്നതിന് വേണ്ടി ഞാന്‍ നല്‍കുന്ന രാജിക്കത്തായി ഇത് പരിഗണിക്കണമെന്ന് കാണിച്ചാണ് കത്ത് അവസാനിക്കുന്നത്.
എന്നാല്‍ അമ്മ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ദിലീപ് രാജി നല്‍കിയതെന്നാണ് മോഹന്‍ലാല്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചത്. ഈ വാദം തള്ളിയാണ് ഇപ്പോള്‍ ദിലീപ് രംഗത്ത് എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here