രാകേഷ് അസ്താനയുടെ അറസ്റ്റിനു തിങ്കളാഴ്ച വരെ കോടതി വിലക്ക്

അഴിമതിക്കേസില്‍ ആരോപിതനായ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ അറസ്റ്റിനു കോടതി വിലക്ക്. തിങ്കഴാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കരുതെന്നും ഡല്‍ഹി ഹൈക്കോടതി ജഡ്ജി നജ്മി വസീറി സിബിഐയോട് നിര്‍ദേശിച്ചു. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് അസ്താന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. തന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ സിബിഐ ഉദ്യോഗസ്ഥന്‍ ദേവേന്ദര്‍ കുമാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അസ്താനയും ഹര്‍ജി നല്‍കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top