ന്യൂയോര്‍ക്ക് പോലീസിനെ ‘കടത്തിവെട്ടി’; ലൈക്കുകളുടെ എണ്ണത്തില്‍ കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജ് ലോകത്ത് ഒന്നാമത്

കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക് ചെയ്ത പോലീസ് ഫേസ്ബുക്ക് പേജ് എന്ന നേട്ടത്തിന് അര്‍ഹമായി. ന്യൂയോര്‍ക്ക് പോലീസിന്റെ പേജിനെ മറികടന്നാണ് കേരള പോലീസ് മുന്നിലെത്തിയത്. നിലവില്‍ 8.20 ലക്ഷം ലൈക്കുകളാണ് കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിന് ഉള്ളത്. രണ്ടാം സ്ഥാനത്തായ ന്യൂയോര്‍ക്ക് പോലീസിന്റെ പേജിന് 7.83 ലക്ഷം ലൈക്കുകള്‍ ഉണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ച പോലീസ് പേജ് എന്ന നേട്ടം ബംഗളൂരു സിറ്റി പോലീസിനെ മറികടന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് കേരള പോലീസ് കൈവരിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here