ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദുവിന് വിലക്ക്

ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് സ്വദേശിനി ബിന്ദു തങ്കം കല്ല്യാണിക്ക് വിലക്ക്. ചേവായൂരിലെ വാടക വീട്ടിലേക്ക് തിരിച്ച് വരേണ്ടെന്ന് വീട്ടുടമ പറഞ്ഞു.അറിയിപ്പ് കിട്ടുന്നത് വരെ ജോലിക്ക് പ്രവേശിക്കരുതെന്ന് സ്‌കൂള്‍ അധികൃതരും ബിന്ദുവിനെ വിലക്കി. സുഹൃത്തിന്റെ ഫ്‌ളാറ്റിലും ബിന്ദുവിന് വിലക്ക് ഏര്‍പ്പെടുത്തി. ഇതോടെ ബിന്ദു പോലീസ് സംരക്ഷണം തേടി.

ശബരിമല ദര്‍ശനത്തിന് അനുമതി തേടി ബിന്ദു ഇന്നലെയാണ് എരുമേലി പൊലീസിനെ സമീപിച്ചത്. തുലാപ്പള്ളിയില്‍ വെച്ച് ബിന്ദുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് പൊലീസ് ഇടപെടുകയും ഇവരെ തിരിച്ചു കൊണ്ടുപോകുകയുമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top