മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പോലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുന്നത് അനുവദിക്കാനാവില്ല: ഡിജിപി

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പോലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഒരു പോലീസ് ഉദ്യോഗസ്ഥന് തന്റെ നിയമപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് മതമോ വിശ്വാസമോ ഒരിക്കലും തടസമല്ല. ശബരിമല പ്രതിഷേധങ്ങളെ തുടര്‍ന്ന് ഉയര്‍ന്ന റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ആക്രമണം ന്യായീകരിക്കാനാകാത്തതാണെന്നും ഡിജിപി അറിയിച്ചു.

പോലീസ് ഉദ്യോഗസ്ഥർക്കെതിരെ തെറ്റായ പ്രചാരണം :
കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി

മതത്തിൻ്റെയും വിശ്വാസത്തിൻ്റെയും പേരിൽ സംസ്ഥാന പോലീസിലെ ഐ .ജി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥർ‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം ന്യായീകരിക്കാനാകാത്തതാണ്. ഒരു പോലീസ് ഉദ്യോഗസ്ഥന് തൻ്റെ നിയമപരമായ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന് മതമോ വിശ്വാസമോ ഒരിക്കലും തടസ്സമല്ല. മതത്തിൻ്റെയും വിശ്വാസത്തിൻ്റെയും പേരിൽ പോലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുന്നത് അനുവദിക്കാനാകില്ല. നിയമപരമായും കൃത്യമായും ചുമതലകൾ നിർ‍വ്വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ നിർവ്വീര്യരാക്കുന്ന ഇത്തരം പ്രവൃത്തികളിൽ‍ നിന്ന് എല്ലാവരും ഒഴിഞ്ഞുനിൽക്കണമെന്നും ഇത്തരം സന്ദേശങ്ങൾ‍ക്ക് പിന്നിൽ‍ പ്രവർത്തിച്ചവർക്കെതിരെ കർ‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവിഅറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top