Advertisement

ശബരിമലയിലെ സാഹചര്യം വിശദീകരിച്ച് ഹൈക്കോടതിയിൽ സ്‌പെഷ്യൽ കമ്മീഷ്ണറുടെ റിപ്പോർട്ട്

October 23, 2018
Google News 1 minute Read
special commissioner report on sabarimala in hc

ശബരിമലയിലെ സാഹചര്യം വിശദീകരിച്ച് ഹൈക്കോടതിയിൽ സ്‌പെഷ്യൽ കമ്മീഷ്ണറുടെ റിപ്പോർട്ട്. ശബരിമല വിഷയത്തിൽ സ്‌പെഷ്യൽ കമ്മീഷ്ണറുടെ റിപ്പോർട്ട് ഹൈന്ദവ സംഘടനകളെ പ്രതിക്കൂട്ടിലാക്കുന്നത്. തുലാമാസ പുജകൾക്കായി നട തുറന്നപ്പോൾ യുവതികൾ ക്ഷേത്ര പ്രവേശനത്തിനായി എത്തിയെന്നും പ്രതിഷേധത്തെ തുടർന്ന് ക്ഷേത്രത്തിൽ പ്രവേശിക്കാനായില്ലന്നും കമ്മീഷ്ണർ റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

വിശ്വാസ സംരക്ഷകരെന്ന പേരിൽ ചിലർ പമ്പയിലും സന്നിധാനത്തും തമ്പടിച്ചു. 50 വയസ്സ് പിന്നിട്ട സ്ത്രീകളെ പോലുംതടഞ്ഞു. മണ്ഡലകാലത്ത് നട തുറക്കുമ്പോഴും ഇവരുടെ സാന്നിദ്ധ്യം ഉണ്ടാകാൻ സാധ്യത.
ഉണ്ടന്നും റിപോർട്ടിൽ പറയുന്നു. അക്രമത്തിലും തിരക്കിലും പെട്ട് തീർത്ഥാടകർക്കും പോലീസിനും ജീവാപായം ഉണ്ടായേക്കാമെന്നും സ്ഥിതി ഗുരുതരമെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരടക്കം 6 യുവതികൾ എത്തിയെന്നും ചില സംഘടനകളുടെ നേതൃത്വത്തിൽ ഇവരെ തടഞ്ഞെന്നും പ്രവേശിക്കാനാവാതെ മടങ്ങിയെന്നും റിപോർട്ടിൽ പറയുന്നു. സംഘർഷത്തെ തുടർന്ന് പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നതായും 144 പ്രഖ്യാപിച്ചതായും കമ്മിഷണർ അറിയിച്ചു. റിപ്പോർട്ട് കോടതി ഇന്ന് പരിഗണിക്കും.

SSCR 20-018

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here