ശബരിമല വിഷയം; മുഖ്യമന്ത്രി വിളിച്ച പോലീസ് ഉന്നതലതല യോഗം ഇന്ന്

pinarayiiiii

ശബരിമല യുവതി പ്രവേശനത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. പ്രതിഷേധക്കാർക്കെതിരായ കേസുകളിലെ തുടർ നടപടിയെ കുറിച്ചുള്ള കാര്യങ്ങൾ യോഗത്തിൽ തീരുമാനിക്കും.

അതേസമയം, ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട രണ്ട് ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും.
സന്ദർശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട്, അഭിഭാഷകരായ എ.കെ.മായ, എസ്. രേഖ എന്നിവരും ജലജ മോൾ, ജയമോൾ എന്നിവരുമാണ് കോടതിയെ സമീപിച്ചത്. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളായ അയ്യപ്പ വിശ്വാസികളെ മല കയറുന്നതിൽ നിന്ന് തടയുന്ന സാഹചര്യത്തിൽ സംരക്ഷണം അനുവദിക്കണമെന്നാണ് ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top