‘യോനിയില്‍ നിന്ന് വരുന്നതിനെ കുറിച്ച് നാണിക്കേണ്ട, പക്ഷേ വായില്‍ നിന്ന് വരുന്നതിന്റെ കാര്യം അങ്ങനെയല്ല’; സ്മൃതി ഇറാനിക്ക് മറുപടി നല്‍കി ദിവ്യ

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന. ചോര പുരണ്ട സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോകുമോ എന്നാണ് ശബരിമല പ്രശ്‌നത്തില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി ചോദിച്ചത്.

ഇതിന് മറുപടിയുമായാണ് ദിവ്യ സ്പന്ദനയെത്തിയിരിക്കുന്നത്. ‘യോനിയില്‍ കൂടി വരുന്നതെന്തോ അതില്‍ നാണക്കേട് വിചാരിക്കേണ്ട ഒന്നുമില്ല, പക്ഷേ വായുടെ കാര്യത്തില്‍ അങ്ങനെ പറയാനാകില്ല’- എന്നാണ് സ്മൃതി ഇറാനിക്ക് ദിവ്യ ട്വിറ്ററിലൂടെ നല്‍കിയ മറുപടി. സ്മൃതി ഇറാനിയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ദിവ്യ പ്രതികരണം നല്‍കിയത്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ നടക്കുന്ന ശക്തമായ പ്രതിഷേധങ്ങളെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സ്മൃതി ഇറാനി. എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ വിശ്വാസങ്ങള്‍ ലംഘിക്കാനും ക്ഷേത്രം അശുദ്ധിയാക്കാനും യാതൊരു അവകാശവുമില്ലെന്നും സ്മൃതി ഇറാനി പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top