‘വമ്പൻമാരെ തിരിച്ചുവിളിച്ചു’; അവസാന മൂന്ന് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ഏക ദിനങ്ങള്‍ കളിക്കാതിരുന്ന പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരെ ടീമിലേക്ക് തിരിച്ച് വിളിച്ചിട്ടുണ്ട്. ഓപ്പണര്‍ കെ.എല്‍ രാഹുലും പതിനഞ്ചംഗ ടീമില്‍ ഉണ്ട്. ആദ്യ രണ്ട് മത്സരങ്ങള്‍ കളിച്ച മുഹമ്മദ് ഷമിയെ ടീമില്‍ നിന്ന് ഒഴിവാക്കി. ടീമില്‍ മറ്റ് മാറ്റങ്ങളില്ല.

ഏഷ്യാ കപ്പിനിടെ പരിക്കേറ്റ കേദാര്‍ ജാദവ് പരിക്കില്‍ നിന്നും മോചിതനായെങ്കിലും ടീമിലേക്ക് പരിഗണിച്ചില്ല. ദേവ്ധര്‍ ട്രോഫിയില്‍ ഇന്ത്യ എ ടീമിന് വേണ്ടി കേദാര്‍ ജാദവ് കളിക്കുന്ന സാഹചര്യത്തിലാണ് ടീമിലേക്ക് പരിഗണിക്കാതിരുന്നത്. വിരാട് കോഹ്‌ലി ക്യാപ്റ്റനായും രോഹിത് ശര്‍മ വൈസ് ക്യാപ്റ്റനായും തുടരും.

നവമ്പര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് അഞ്ചാം ഏകദിനം നടക്കുക. ഒക്ടോബര്‍ 27ന് പൂനെയിലും 29ന് മുംബൈയിലും മൂന്നും നാലും മത്സരങ്ങള്‍ നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top