ശബരിമല; ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഗവര്‍ണർ ജസ്റ്റിസ് പി സദാശിവം കേന്ദ്ര ആദ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച്ച നടത്തി. ഡൽഹിൽ നടന്ന കൂടിക്കാഴ്ച്ചയിൽ സംസ്ഥാനത്തെ വിവിധ വിഷയങ്ങളും ചർച്ചയായതിനെ പുറമേ സുപ്രീം കോടതിയുടെ യുവതി പ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഉടലെടുത്ത ക്രമസമാധന പ്രശ്നങ്ങളെപ്പറ്റിയും ഇരുവരും സംവദിച്ചു. അര മണിക്കൂറോളം കൂടിക്കാഴ്ച്ച നീണ്ടുനിന്നു.

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ കഴിഞ്ഞ ദിവസം ഗവർണർ വിളിച്ച് വരുത്തി റിപ്പോർട്ട് തേടിയിരുന്നു. ശബരിമല വിഷയത്തില്‍ പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് അറിയുന്നതിനായിരുന്നു ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചുവരുത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top