ബാർ കോഴ കേസ്: ഹൈക്കോടതിയില്‍ ഹർജികളുമായി കെഎം മാണിയും വിഎസ് അച്യുതാനന്ദനും

ബാർ കോഴ കേസിൽ ഹർജികളുമായി കെഎം മാണിയും വിഎസ് അച്യുതാനന്ദനും ഹൈക്കോടതിയിൽ .മാണിക്കെതിരെ തെളിവില്ലന്ന വിജിലൻസിന്റെ റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി മൂന്നാമതും തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടരന്വേഷണത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ മുൻകൂർ അനുമതി ആവശ്യമില്ലന്നും കേസ് രജിസ്റ്റർ ചെയ്യുമ്പോൾ മുൻ കൂർ അനുമതി വ്യവസ്ഥയില്ലന്നുമാണ് അച്ചുതാനന്ദന്റെ വാദം .കേസിലെ തുടരന്വേഷണം വൈകുകയാണന്നും അച്ചുതാനന്ദൻ ഹർജിയിൽ ആരോപിക്കുന്നു.
തനിക്കെതിരെ തെളിവില്ലന്ന് വിജലൻസ് ആവർത്തിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും വിചാരണ കോടതി തുടരന്വേഷണം നിർദേശിച്ചിരിക്കുകയാണന്നും വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാണ് കെഎം മാണിയുടെ ആവശ്യം .രണ്ടു ഹർജികളും അടുത്ത ആഴ്ച പരിഗണിക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top