‘മലമുകളിലെ അങ്കത്തിന് തയ്യാര്‍’; വാക്കി ടോക്കികളുമായി രാഹുല്‍ ഈശ്വര്‍

മലമുകളില്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്നു എന്ന് രാഹുല്‍ ഈശ്വര്‍. ഏഴ് ദിവസത്തെ ജയില്‍ വാസത്തിനും ആറ് ദിവസത്തെ നിരാഹാരത്തിനും ശേഷം താന്‍ തിരിച്ചെത്തിയിരിക്കുകയാണെന്നും മലമുകളില്‍ പ്രക്ഷോഭത്തിന് തയ്യാറാണെന്നും രാഹുല്‍ ഈശ്വര്‍ ട്വിറ്ററില്‍ കുറിച്ചു. അയ്യപ്പ ഭക്തന്മാര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ ആവശ്യമായ വാക്കി ടോക്കികളും പിടിച്ചുകൊണ്ടുള്ള ചിത്രവും രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ചു. രാഹുലിന്റെ കൈയിലുള്ള വാക്കി ടോക്കി ഉപയോഗിക്കാന്‍ ലൈസന്‍സ് ആവശ്യമല്ലേ എന്ന ചോദ്യവും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top