തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം; രണ്ട് വര്‍ഷത്തിനിടെ ഗൂഗിള്‍ പുറത്താക്കിയത് 48 ഉദ്യേഗസ്ഥരെ
തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമ പരാതിയില്‍ ഉദ്യോഗസ്ഥരെ പുറത്താക്കി ഗൂഗിള്‍. രണ്ട് വര്‍ഷത്തിനിടെ 48 ഉന്നത ഉദ്യോഗസ്ഥരെയാണ് ഗൂഗിള്‍ പുറത്താക്കിയത്. സ്വഭാവദൂഷ്യമുള്ളവരെ തുടരാന്‍ അനുവദിക്കില്ലെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. പുറത്താക്കിയ 48 പേര്‍ക്കും ഒരു ഡോളര്‍ പോലും നഷ്ടപരിഹാരമായി നല്‍കിയിട്ടില്ലെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു.
സുരക്ഷിതമായ തൊഴിടിലം ഒരുക്കാന്‍ ഗൂഗില്‍ എപ്പോഴും സന്നദ്ധമാണെന്നും സുന്ദര്‍ പിച്ചൈ കൂട്ടിചേര്‍ത്തു. ലൈംഗിക അതിക്രമ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആന്‍ഡ്രോയിഡിന്റെ ഉപജ്ഞാതാവായ ആന്‍ഡി റൂബിനെ പുറത്താക്കിയതെന്നും ഗൂഗിള്‍ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here