ജമ്മു കാശ്മീരിൽ സ്‌നൈപ്പർ ആക്രമണം; ജവാൻ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ ട്രാൽ മേഖലയിൽ തീവ്രവാദികൾ നടത്തിയ സ്‌നൈപ്പർ ആക്രമണത്തിൽ ജവാൻ കൊല്ലപ്പെട്ടു. രാത്രി ഒമ്പത് മണിയോടെയാണ് ഭീകരവാദികൾ ആക്രമണം അഴിച്ചുവിട്ടത്. മറ്റൊരു ജവാന് പരിക്കേറ്റു. പരിക്കേറ്റ ജവാനെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
സ്‌നൈപ്പർ ബുള്ളറ്റുകൊണ്ടുള്ള ആക്രമണം ഒരു കിലോമീറ്റർ അകത്തു നിന്നായാൽ അതിനെ പ്രതിരോധിക്കുന്ന തരത്തിൽ ബുള്ളറ്റ് പ്രൂഫ് പോലും ഫലപ്രദമല്ലെന്നാണ് റിപ്പോർട്ട്.
നാലുദിവസങ്ങൾക്കിടയിൽ ഇത് രണ്ടാം തവണയാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ ഭീകരവാദികൾ സ്‌നൈപ്പർ ആക്രമണം നടത്തുന്നത്. ഒക്ടോബർ 21ന് തീവ്രവാദികൾ നടത്തിയ ആക്രമണത്തിലും ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here