വായ്പ്പ തിരിച്ചടക്കാൻ സാധിച്ചില്ല; ബിസിനസ്സ് പാർട്ണറെ കൊന്ന് കഷ്ണങ്ങളാക്കി; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

വായ്പ്പ തിരിച്ചടക്കാൻ സാധിക്കാത്തതിനാൽ ബിസിനസ്സ് പാർടണറെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ചു. ഭാര്യയെും കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതായി പൊലീസ് പറയുന്നു. ജസ്‌കരൺ സിംഗ് എന്ന വ്യക്തിയിൽ നിന്നും നാൽപത് ലക്ഷം രൂപയാണ് കർണേൽ സിംഗ് വായ്പ വാങ്ങിയത്. പണം തിരിച്ചടയ്ക്കാനുള്ള പല അവധികളും കഴിഞ്ഞിട്ടും ഇയാൾ പണം നൽകാൻ തയ്യാറാകാത്തതാണ് കൊലപാതകത്തിന് കാരണം.

ഒക്ടോബർ 14 നാണ് പണം ആവശ്യപ്പെട്ട് ജസ്‌കരൺ സിംഗ് കർണേൽ സിംഗിന്റെ വീട്ടിലെത്തിയത്. കർണേലും ഭാര്യ ഗുർമേഹർ കൗറും ചേർന്നാണ് ജ്‌സകറിനെ കെട്ടിയിട്ട ശേഷം കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം ജസ്‌കരണിന്റെ ശരീരം ഇവർ ഇരുപത്തഞ്ചിലധികം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളിലായി ഉപേക്ഷിക്കുകയായിരുന്നു. ലുധിയാനയിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ നിന്നാണ് ജസ്‌കരണിന്റെ ശരീരഭാഗങ്ങൾ കണ്ടെടുത്തതെന്ന് പൊലീസ് പറയുന്നു.

പൊലീസ് പിടിച്ചാൽ ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് ഭാര്യ ഗുർമേഹറിനോട് കർണേൽ സിംഗ് പറഞ്ഞിരുന്നു. എന്നാൽ ഈ നിർദ്ദേശത്തെ ഭാര്യ എതിർത്തതിന് തുടർന്ന് ഭാര്യയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top