Advertisement

ടിക് ടോക് ഒക്ടോബറിൽ അടച്ചുപൂട്ടുന്നു ?

October 27, 2018
1 minute Read

അടുത്തിടെ ഏറ്റവും കൂടുതൽ വൈറലായ ആപ്ലിക്കേഷനാണ് മ്യൂസിക്കലി. ആദ്യം മ്യൂസിക്കലിയെന്നും പിന്നീട് ടിക് ടോകെന്നും അറിയപ്പെട്ട ഈ ആപ്ലിക്കേഷനിൽ ചെയ്ത വീഡിയോകളെല്ലാം നവമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ ഈ ആപ്ലിക്കേഷൻ നിർത്താൻ പോകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

‘ടിക് ടോക് ഒക്ടോബർ 26ന് നിർത്തുകയാണ്. നെറ്റ്വർക്കിലെ നെഗറ്റിവിറ്റിയാണ് കാരണം. ടിക് ടോക് ഉണ്ടായിരുന്ന കാലം രസകരമായിരുന്നു. ടിക് ടോക്കിൽ നിന്നും എല്ലാവർക്കും നന്ദി.’ ഇതാണ് പ്രചരിക്കുന്ന സന്ദേശം.

എന്നാൽ ഇത് വ്യാജമാണെന്ന് ടിക് ടോകിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുണ്ട്. ഈ സന്ദേശമടങ്ങുന്ന സ്‌ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടാണ് സന്ദേശം വ്യാജമാണെന്ന് ടിക് ടോക് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പ്രതികരിച്ചിരിക്കുന്നത്.

2016 ൽ ചൈനയിൽ ആരംഭിച്ച ആപ്പിന് രാജ്യത്ത് മാത്രം 150 മില്യൺ ഉപഭോക്താക്കളാണ് ഉള്ളത്. ആഗോളതലത്തിൽ 500 മില്യൺ ഉപഭോക്താക്കളാണ് ഉള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top