തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കെ സുരേന്ദ്രന്‍

surendran

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കെ സുരേന്ദ്രന്‍. മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്. കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്ലീം ലീഗിലെ പിബി അബ്ദുള്‍ റസാഖ് മരണപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഹര്‍ജി തുടരാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ഹൈക്കോടതി  ആരാഞ്ഞിരുന്നു. ഇതിന്റെ മറുപടിയായാണ് കേസ് പിന്‍വലിക്കില്ലെന്ന് കെ സുരേന്ദ്രന്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 89വോട്ടിലാണ് അബ്ദുള്‍ റസാഖ് ജയിച്ചത്. കള്ളവോട്ടിന്മേലാണ് ജയമെന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം. മരിച്ചുപോയവരുടേയും വിദേശത്ത് ഉള്ളവരുടേയും പേരില്‍ കള്ളവോട്ട് ചെയ്തതെന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. ഈ ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. സുരേന്ദ്രന്റെ ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ളവരെ സമന്‍സ് അയച്ച് വരുത്ത് തെളിവെടുപ്പ് നടക്കുന്നതിന് ഇടയിലാണ് ഇപ്പോള്‍ അബ്ദുള്‍ റസാഖ് മരിച്ചത്.

surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top