അമിത് ഷായ്ക്ക് എതിരെ പിബി

amit

കേരള സര്‍ക്കാരിന് വലിച്ച് താഴെയിടുമെന്ന അമിത്ഷായുടെ പ്രസ്താവനയ്ക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ രംഗത്ത്. സർക്കാരിനെ താഴെയിടുമെന്ന പ്രസ്താവന ഏകാധിപത്യത്തിന്‍റെയും ജനാധിപത്യ വിരുദ്ധ നയത്തിൻറെയും പ്രകടനമാണെന്നാണ് പിബി ആരോപിക്കുന്നത്.കേരളത്തിൽ അക്രമം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ എടുത്ത നടപടികളെ പിന്തുണയ്ക്കുന്നുവെന്നും  കേരളത്തിലെ ജനങ്ങൾ പിന്തിരിപ്പൻ കക്ഷികളെ ചെറുത്ത് തോല്പിക്കണമെന്നും പിബി വ്യക്തമാക്കി.

ഇന്നലെ കണ്ണൂരിലാണ് സംസ്ഥാന സര്‍ക്കാറിനെ വലിച്ച് താഴെയിടുമെന്ന് അമിത് ഷാ പറഞ്ഞത്. ശബരിമല വിധിയെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളുടെ പേരില്‍ ആയിരക്കണക്കിന് പേരെ ജയിലിലടച്ചിരിക്കുകയാണ്. ആയിരക്കണക്കിന് പ്രവര്‍ത്തകരെ ജയിലിലടച്ചത് എന്തിനുവേണ്ടിയാണെന്നും അവര്‍ ചെയ്ത തെറ്റ് എന്താണെന്നും അമിത് ഷാ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. അടിയന്തരാവസ്ഥ കാലത്തിന് തുല്യമായ കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിനെ വലിച്ചുതാഴെയിടാനും മടിക്കില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് എതിരെയാണ് ഇപ്പോള്‍ പിബി രംഗത്ത് എത്തിയിരിക്കുന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top