‘ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ അനുവദിച്ചില്ല’; മനുഷ്യാവകാശ ലംഘനമെന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍

rahul eshwar

ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് കലാപത്തിന് ആഹ്വാനം ചെയ്തു എന്ന കേസില്‍ അറസ്റ്റിലായ തന്ത്രി കുടുംബാഗമായ രാഹുല്‍ ഈശ്വര്‍ പോലീസിനെതിരെ രംഗത്ത്. അറസ്റ്റ് ചെയ്ത സമയത്ത് തനിക്ക് നല്‍കിയ വാക്കുകള്‍ ഒന്നും പാലിച്ചില്ലെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ‘പോലീസ് തന്നെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ അനുവദിച്ചില്ല. അറസ്റ്റ് ചെയ്ത ശേഷം കിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, തന്നെ കൊണ്ടുപോയത് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലേക്കാണ്. ഇത് മനുഷ്യാവകാശ ലംഘനമല്ലേ?’ -രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

കലാപാഹ്വാനത്തിന്റെ പേരിലാണ് രാഹുലിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ നന്ദാവനത്തുള്ള ഫ്‌ളാറ്റില്‍ നിന്നുമാണ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി പോലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top