‘ശാസ്താവിന്റെ ഓരോ ലീലകള്‍, ഷിബു എന്നാല്‍ അയ്യപ്പന്റെ അച്ഛന്‍’: സ്വാമി സന്ദീപാനന്ദ ഗിരി

ഷിബു എന്ന് തന്നെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത്. ‘ഷിബു ഒരു ചിന്ത’ എന്ന പേരില്‍ സംഗീത സംവിധായകന്‍ ബിജിപാല്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് സ്വാമി സന്ദീപാനന്ദയുടെ മറുപടി. ‘ഷിബു എന്നതിന് ശിവ എന്ന് അര്‍ത്ഥമുണ്ട്. സന്ദീപാനന്ദ ഗിരിയെ എതിരാളികള്‍ വിളിക്കുന്നത് അയ്യപ്പന്റെ അച്ഛനായ ശിവന്റെ പേര് ഷിബു. ശാസ്താവിന്റെ ഓരോ ലീലകള്‍’- ബിജിപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ പോസ്റ്റ് പങ്കുവെച്ചാണ് സ്വാമി സന്ദീപാനന്ദ തന്നെ അവഹേളിക്കുന്നവര്‍ക്ക് മറുപടി നല്‍കിയത്.
ഷിബു : ഒരു ചിന്ത.
നമ്മൾ മലയാളികളിൽ ചിലരുടെ പേരുകൾ – ബിജോയ്, ഷിബു, എന്നിങ്ങനെയുണ്ടല്ലോ. ഇവ ശരിക്കു ബംഗാൾ, ആസ്സാം തുടങ്ങി സ്ഥലങ്ങളിലെ പേരുകളാണ്. ‘വ’ എന്ന ശബ്ദം അവർ ‘ബ’ എന്നും ‘അ’ എന്നത് ‘ഒ’ എന്നും ‘ശ’ എന്ന ശബ്ദം ‘ഷ’ എന്നും ഉച്ഛരിക്കുന്നു. വിജയ് എന്ന വാക്കു അവർക്കു ബിജോയ് ആണ്. വിജയ എന്നത് ബിജോയ. ജ്യോതി ബോഷു എന്ന പേര് യഥാർത്ഥത്തിൽ ജ്യോതി വാസു ആണ്. ‘ഷിബു’ എന്നത് മറ്റൊന്നുമല്ല ‘ശിവ’ എന്നാണ്. പൂർവാശ്രമത്തിൽ തുളസീദാസ് എന്ന് പേരുള്ള സന്ദീപാനന്ദഗിരിയെ എതിരാളികൾ വിളിക്കുന്നത് അയ്യപ്പൻറെ അച്ഛനായ ശിവന്റെ പേര് ഷിബു. ശാസ്താവിന്റെ ഓരോ ലീലകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here