സർക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയോട് യോജിപ്പില്ല; ഉമ്മന്‍ചാണ്ടി
സർക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയോട് യോജിപ്പില്ല. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണം. എന്നാല്‍ വിശ്വസികളെ അറസ്റ്റ് ചെയ്യാം എന്ന് കരുതിയാൽ കോൺഗ്രസ് രംഗത്തെത്തുമെന്നും ഉമ്മന്‍ചാണ്ടി. നിസാരമായി പരിഹരിക്കാവുന്ന ശബരിമല വിഷയം സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ വഷളാക്കുകയാണ്. ശബരിമല വിധിയില്‍ കേരള സര്‍ക്കാര്‍ റിവ്യൂ നല്‍കണമായിരുന്നു. സര്‍ക്കാര്‍ അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരണമായിരുന്നു എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇതെ കുറിച്ച് അമിത് ഷാ പറയുമെന്നാണ് കരുതിയത്. എന്നാല്‍ എരിതീയില്‍ എണ്ണയൊഴിക്കുകയാണ് അമിത് ഷാ ചെയ്തതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here