അമിത് ഷാ ശബരിമല ദര്‍ശനത്തിനെത്തുമെന്ന് സൂചന

Amit Sha 1

ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശബരിമലയില്‍ ദര്‍ശനത്തിനെത്തുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം. ശബരിമല സന്ദര്‍ശിക്കാന്‍ അമിത് ഷാ താല്‍പര്യം അറിയിച്ചെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിച്ച കേരളത്തിലെ ബിജെപി ഘടകത്തിന് അമിത് ഷാ കഴിഞ്ഞ ദിവസം പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷായുടെ ശബരിമല ദര്‍ശനത്തിനുള്ള സാധ്യതകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top