രാകേഷ് അസ്താനയുടെ അറസ്റ്റ് നവംബർ 1 വരെ തടഞ്ഞ് ഹൈക്കോടതി

സിബിഐ മുൻ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയുടെ അറസ്റ്റ് നവംബർ 1 വരെ തടഞ്ഞ് ഡൽഹി ഹൈക്കോടതി. തനിക്കെതിരായ ആരോപണങ്ങളെ അസ്താന കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിലവിലെ അവസ്ഥ എന്താണോ അത് തുടരണമെന്നും കോടതി നിർദ്ദേശിച്ചു. കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്ന് നവംബർ ഒന്ന് വരെ രാകേഷ് അസ്താന അവധിയിലാണ്.
രാകേഷ് അസ്താന നൽകിയ ഹർജിയിൽ മറുപടി നൽകാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ജസ്റ്റിസ് നജ്മി വസിരിയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നവംബർ ഒന്നിനോ അതിന് മുമ്പോ മറുപടി നൽകണമെന്നാണ് കോടതി ഉത്തരവ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here