Advertisement

സീറോ മലബാര്‍ സഭ വിറ്റ കാക്കനാട്ടെ ഭൂമി കണ്ടുകെട്ടി

October 29, 2018
Google News 0 minutes Read
income tax raid in syro malabar case kottappady land owner

സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ നടപടിയുമായി ആദായ നികുതി വകുപ്പ്. സീറോ മലബാര്‍ സഭ വിറ്റ കാക്കനാട്ടെ 64 സെന്റ് ഭൂമിയാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ഇടനിലക്കാരന്‍ സാജു വര്‍ഗീസിന്റെ ഇടപാടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. കാക്കനാട്ടെ സാജു വര്‍ഗീസിന് വിറ്റ ഭൂമി 3.94 കോടി രൂപയ്ക്ക് വിറ്റു എന്നാണ് രേഖകളില്‍ കാണിച്ചിട്ടുള്ളത്. എന്നാല്‍, ഈ ഭൂമി വിറ്റത് 39 കോടി രൂപയ്ക്കാണ്. സാജു വര്‍ഗീസ് 10 കോടി രൂപ വെട്ടിപ്പ് നടത്തിയതായും കണ്ടെത്തി. സാജു വര്‍ഗീസ് 10 കോടി രൂപ പിഴയടക്കണം. നടപടി താല്‍ക്കാലികമെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here