യുഎഇയില്‍ പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി

അനധികൃത താമസക്കാര്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി. നാളെ പൊതുമാപ്പ് അവസാനിക്കാനിരിക്കെയാണ് ഒരു മാസം കൂടി നീട്ടിയിരിക്കുന്നത്. ഡിസംബര്‍ ഒന്ന് വരെയായിരിക്കും പുതുക്കിയ കാലാവധി. നിയമലംഘകരായി യുഎഇയില്‍ കഴിയുന്നവര്‍ക്ക് രാജ്യം വിട്ടുപോകാനുള്ള അവസാനത്തെ അവസരമാണിതെന്നും രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യാത്തവര്‍ക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ് ഒന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്. ഒക്ടോബര്‍ 31 വരെയായിരിക്കും പൊതുമാപ്പ് കാലാവധിയെന്ന് നേരത്തെ അറിയിച്ചിരുന്നു. പൊതുമാപ്പ് നീട്ടില്ലെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top