‘മുഖ്യമന്ത്രി ഗുണ്ട, തെമ്മാടി, എം.എം മണി ജാരസന്തതി’; എ.എന്‍ രാധാകൃഷ്ണന്റെ പ്രസംഗം വിവാദത്തില്‍

മുഖ്യമന്ത്രി പിണറായി വിജയനെ ഗുണ്ടയെന്നും തെമ്മാടിയെന്നും വിളിച്ച് ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. ശബരിമലയില്‍ അക്രമം നടത്തിയവര്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോട്ടയം എസ്.പി ഓഫീസിലേക്ക് ബി.ജെ.പി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് എ.എന്‍ രാധാകൃഷ്ണന്റെ പരാമര്‍ശം. മന്ത്രി എം.എം മണിയെ ജാരസന്തതിയെന്നും പ്രസംഗത്തില്‍ വിളിക്കുന്നുണ്ട്. ശബരിമല പ്രതിഷേധത്തില്‍ നടപടി സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും രാധാകൃഷ്ണന്റെ പരാമര്‍ശങ്ങളുണ്ട്. ശബരിമല പൂങ്കാവനം തെമ്മാടിയായ ഐജിയുടെ നേതൃത്വത്തില്‍ മലിനമാക്കിയെന്നും ഐജി മനോജ് എബ്രഹാം വര്‍ഗീയവാദിയാണെന്നും പറഞ്ഞ രാധാകൃഷ്ണന്‍ ഐ.ജി ശ്രീജിത്ത് കൂട്ടിക്കൊടുപ്പുകാരനാണെന്നും പറയുന്നു. മന്ത്രി ജി. സുധാകരനെയും രാധാകൃഷ്ണന്‍ അവഹേളിക്കുന്നുണ്ട്. ‘വേറൊരുത്തനുണ്ട് സുധാകരന്‍, എന്തോ മരുന്ന് മാറി കഴിച്ചേക്ക്വാല്ലേ. ‘ എന്നാണ് രാധാകൃഷ്ണന്റെ പരാമര്‍ശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here